---
title: "മദ്യ ലഹരിയിൽ നടന്ന വാക്കുതർക്കം: ആദിവാസിക്ക് വെട്ടേറ്റു"
english_title: "Argument under the influence of liquor: Adivasi man hacked"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159117/Argument under the influence of liquor: Adivasi man hacked"
published_at: "2023-11-03T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65448b991b550_download.png"
keywords: []
---

# മദ്യ ലഹരിയിൽ നടന്ന വാക്കുതർക്കം: ആദിവാസിക്ക് വെട്ടേറ്റു

> **Lead Summary:** ഇരിട്ടി: മദ്യ ലഹരിയിൽ നടന്ന വാക്കുതർക്കം ആദിവാസിക്ക് വെട്ടേറ്റു. മുണ്ടയാംപറമ്പ് കോളനിയിലെ ബാലൻ ന് ആണ് വെട്ടേറ്റത്.

## Article Content

ഇരിട്ടി: മദ്യ ലഹരിയിൽ നടന്ന വാക്കുതർക്കം ആദിവാസിക്ക് വെട്ടേറ്റു. മുണ്ടയാംപറമ്പ് കോളനിയിലെ ബാലൻ ന് ആണ് വെട്ടേറ്റത്.

കോളനിക്ക് വെളിയിൽ താമസിക്കുന്ന ലക്ഷ്മണൻ എന്ന ആൾക്കെതിരെയാണ് ബാലൻ കരിക്കോട്ടകരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മദ്യലഹരിയിൽ ആയിരുന്ന ഇരുവരും ശബരിമലക്ക് പോകാൻ മാലയിട്ടിരുന്ന പ്രതി മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് എഫ് ഐ ആറിൽ പറയുന്നു.

കോളനികാരനായ ബാലനെ പ്രതി വാക്കത്തികൊണ്ട് തലക്കും കൈക്കും ചെവിക്കും വെട്ടി. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാളുടെ പരാതി പ്രകാരം പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കരിക്കോട്ടക്കരി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159117/Argument under the influence of liquor: Adivasi man hacked)